ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള സിബിഐ നീക്കം ആസൂത്രിതമെന്ന് മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണം തടയാനാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയക്കേസില്‍ താന്‍ അറസ്റ്റിലായേക്കാമെന്നും സിസോദിയ പ്രതികരിച്ചു. ഗുജറാത്തില്‍ ഭരണം നഷ്ടപ്പെടുമോയെന്നുള്ള ഭയമാണ് ബിജെപിക്ക്. താന്‍ ജയിലില്‍ പോയാലും സംസ്ഥാനത്ത് ശക്തമായ പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇന്ന് 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
സംസ്ഥാനത്തെ പുതുക്കിയ മദ്യനയം ചില വ്യവസായികള്‍ക്ക് അനുകൂലമായ രീതിയില്‍ രൂപപ്പെടുത്തിയെന്നും കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നുമാണ് സിബിഐ ആരോപിക്കുന്നത്. കേസില്‍ സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.