+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ദി സ​ന്ദ​ര്‍​ശി​ക്കാം; ഉം​റ നി​ര്‍​വ​ഹി​ക്കാ​നും അ​വ​സ​രം

റി​യാ​ദ്: ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് മ​ക്ക​യി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കാ​നും മ​ദീ​ന സ​ന്ദ​ര്‍​ശി​ക്കാ​നും അ​വ​സ​രം ന​ല്‍​കു​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ലോ​ക​ക​പ്പ് തു​ട​ങ
ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ദി സ​ന്ദ​ര്‍​ശി​ക്കാം; ഉം​റ നി​ര്‍​വ​ഹി​ക്കാ​നും അ​വ​സ​രം
റി​യാ​ദ്: ലോ​ക​ക​പ്പ് കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് മ​ക്ക​യി​ല്‍ ഉം​റ നി​ര്‍​വ​ഹി​ക്കാ​നും മ​ദീ​ന സ​ന്ദ​ര്‍​ശി​ക്കാ​നും അ​വ​സ​രം ന​ല്‍​കു​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​തി​ന് പ​ത്ത് ദി​വ​സം മുന്‍​പ് സൗ​ദി​യി​ല്‍ പ്ര​വേ​ശി​ക്കാം. പ​ര​മാ​വ​ധി ര​ണ്ടു​മാ​സ​മാ​യി​രി​ക്കും സൗ​ദി​യി​ലെ താ​മ​സ കാ​ല​യ​വ​ള​വ്.

ഫി​ഫ ലോ​ക​ക​പ്പ് കാ​ണാ​ന്‍ ഫാ​ന്‍ ടി​ക്ക​റ്റി​ല്‍ ഖ​ത്ത​റി​ല്‍ എ​ത്തു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് സൗ​ദി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സൗ​ജ​ന്യ വി​സ ന​ല്‍​കു​മെ​ന്ന് നേ​ര​ത്തെ സൗ​ദി അ​റി​യി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ സൗ​ദി​യി​ല്‍ എ​ത്തു​ന്ന ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ള്‍​ക്കാ​ണ് മ​ദീ​ന സ​ന്ദ​ര്‍​ശി​ക്കാ​നു​മ​വ​സ​രം ന​ല്‍​കു​ന്ന​ത്. വി​സാ ഫീ​സ് ഈ​ടാ​ക്കി​യി​ല്ലെ​ങ്കി​ലും സൗ​ദി സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി എ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചി ട്ടു​ണ്ട്.

ലോ​ക​ക​പ്പ് തു​ട​ങ്ങു​ന്ന​തി​ന് 10 ദി​വ​സം മു​മ്പ് മു​ത​ല്‍ ഫൈ​ന​ല്‍ ന​ട​ക്കു​ന്ന ഡി​സം​ബ​ര്‍ 18 വ​രെ ഹ​യാ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് സൗ​ദി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ഒ​ന്നി​ല​ധി​കം ത ​വ​ണ സൗ​ദി സ​ന്ദ​ര്‍​ശി​ക്കാം.
More in Latest News :