ന്യൂഡൽഹി: ഡല്‍ഹിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിതേഷ്(27) എന്നയാളാണ് മരിച്ചത്.
സെന്‍ട്രല്‍ ഡല്‍ഹിയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു നിതേഷ്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു.
മരിച്ച നിതേഷ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനാണ്. സംഭവത്തിന് പിന്നാലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് വര്‍ഗീയ സ്വഭാവമില്ലെന്ന് പോലീസ് അറിയിച്ചു.
മരിച്ച നിതേഷിന്റെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അലോക് എന്നയാളുടെയും പേരില്‍ നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.