+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​സെ​ടു​ത്ത കേ​ന്ദ്ര​ത്തി​ന് സി​സോ​ദി​യ​യു​ടെ ക​ത്തി​ൽ കു​ത്ത്

ന്യൂ​ഡ​ൽ​ഹി: മ​ദ്യ ന​യ അ​ഴി​മ​തി കേ​സി​ൽ സി​ബി​ഐ സ​മ​ൻ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നെ ആ​ക്ര​മി​ച്ച് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഡ​ൽ​ഹി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല​യി​
കേ​സെ​ടു​ത്ത കേ​ന്ദ്ര​ത്തി​ന് സി​സോ​ദി​യ​യു​ടെ ക​ത്തി​ൽ കു​ത്ത്
ന്യൂ​ഡ​ൽ​ഹി: മ​ദ്യ ന​യ അ​ഴി​മ​തി കേ​സി​ൽ സി​ബി​ഐ സ​മ​ൻ​സ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​ത്തി​നെ ആ​ക്ര​മി​ച്ച് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഡ​ൽ​ഹി​യി​ലെ ക്ര​മ​സ​മാ​ധാ​ന​നി​ല​യി​ൽ കൂ​ടി ചെ​റി​യ ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്ന് സി​സോ​ദി​യ പ​രി​ഹ​സി​ച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടി​യാ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. മ​ദ്യ ന​യ അ​ഴി​മ​തി കേ​സി​ൽ ത​നി​ക്കെ​തി​രാ​യി അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി.​കെ സ​ക്സേ​ന​യ്ക്കെ​ഴു​തി​യ ക​ത്തി​ലാ​യി​രു​ന്നു സി​സോ​ദി​യ ക്ര​മ​സ​മാ​ധാ​നം ക്ര​മ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ൽ നി​ര​വ​ധി ബ​ലാ​ത്സം​ഗ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യ​ത്. ഡ​ൽ​ഹി ഇ​പ്പോ​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​മാ​യി മാ​റി. കു​റ്റ​വാ​ളി​ക​ൾ​ക്ക് നി​യ​മ​ത്തെ ഭ​യ​മി​ല്ല.

ഡ​ൽ​ഹി​യി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭ​ര​ണ​ഘ​ട​ന നി​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. ദ​യ​വാ​യി ഇ​തി​ലും അ​ൽ​പം ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ഇ​ത് ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യും- സി​സോ​ദി​യ ക​ത്തി​ൽ പ​റ​യു​ന്നു.
More in Latest News :