+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി എ​ക്സൈ​സ് കേ​സ്: സി​സോ​ദി​യ​യ്ക്ക് സി​ബി​ഐ സ​മ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​വാ​ൻ സി​ബി​ഐ സ​മ​ൻ​സ് നൽകി. ചോ​ദ്യം ചെ‌​യ്യ​ലി​ന് ശേ​ഷ
ഡ​ൽ​ഹി എ​ക്സൈ​സ് കേ​സ്: സി​സോ​ദി​യ​യ്ക്ക് സി​ബി​ഐ സ​മ​ൻ​സ്
ന്യൂ​ഡ​ൽ​ഹി: എ​ക്സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​വാ​ൻ സി​ബി​ഐ സ​മ​ൻ​സ് നൽകി. ചോ​ദ്യം ചെ‌​യ്യ​ലി​ന് ശേ​ഷം സി​സോ​ദി​യ​യെ അ​റ​സ്റ്റ് ചെ​യ്തേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്.

സം​സ്ഥാ​ന​ത്തെ പു​തു​ക്കി​യ മ​ദ്യ​ന​യം ചി​ല വ്യ​വ​സാ​യി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യെ​ന്നും ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന‌​ട​ന്നി‌​ട്ടു​ണ്ടെ​ന്നു​മാ​ണ് സി​ബി​ഐ ആ​രോ​പി​ക്കു​ന്ന​ത്. കേ​സി​ൽ സി​സോ​ദി​യ​യു​ടെ വ​സ​തി​യി​ൽ സി​ബി​ഐ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ത​ള​ർ​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​റ​സ്റ്റ് നീ​ക്ക​മെ​ന്നും നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.
More in Latest News :