+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ഇ​ന്നും നാ​ളെ​യും 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്
മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ഇ​ന്നും നാ​ളെ​യും 10 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികയെുളള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതതയെന്നാണ് പ്രവചനം. വ്യാഴാഴ്ച എറണാകുളം മുതല്‍ കാസര്‍ഗോഡ് ജില്ല വരെയുള്ള സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
More in Latest News :