ഗീലോംഗ്: ട്വന്റി-20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ. 164 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ലങ്ക ലോക ക്രിക്കറ്റിലെ കുഞ്ഞന്മാരോട് 55 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
സ്കോർ:
നമീബിയ 163/7(20)
ശ്രീലങ്ക 108/10(19)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ലങ്കയ്ക്കെതിരെ മോശം തുടക്കമാണ് നമീബിയയ്ക്ക് ലഭിച്ചത്. ആദ്യ മൂന്നോവറിനുള്ളിൽ ഓപ്പണർമാരെ നഷ്ടമായ നമീബിയ 93/6 എന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ ജാൻ ഫ്രൈലിങ്ക്- ജെ.ജെ. സ്മിത്ത് കൂട്ടുകെട്ട് നേടിയ 69 റൺസിന്റെ ബലത്തിലാണ് ആഫ്രിക്കൻ രാജ്യം മികച്ച സ്കോറിലെത്തിയത്. ഫ്രൈലിങ്ക് 44 റൺസും സ്മിത്ത് 31* റൺസും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ ബാറ്റർമാർക്കാർക്കും തിളങ്ങാനായില്ല. കുശാൽ മെൻഡിസ് ആറിനും ധനുഷ്ക ഗുണതിലക പൂജ്യത്തിനും പുറത്തായി.
ഹാട്രിക്കിന് അരികെയെത്തിയ ബെൻ ഷിക്കോംഗോയ്ക്കൊപ്പം രണ്ട് വിക്കറ്റുകൾ വീതം നേടിയ ബെർണാഡ് ഷോൾസ്, ജാൻ ഫ്രൈലിങ്ക്, ഡേവിഡ് വീസ് എന്നിവരാണ് ലങ്കയെ തകർത്തത്.
വിജയത്തോടെ സൂപ്പർ 12 പോരാട്ടത്തിന് ഒരു പടി കൂടി അടുത്തേക്ക് എത്താൻ നമീബിയയ്ക്ക് സാധിച്ചു.

2 wickets in 2 balls!
— T20 World Cup (@T20WorldCup) October 16, 2022
We can reveal that this wicket from Ben Shikongo is one of the moments that could be featured in your @0xFanCraze
Crictos of the Game packs from Namibia vs Sri Lanka!
Grab your pack for from https://t.co/ULbVCuVEaQ to own iconic moments from every game. pic.twitter.com/vz0kLa4VMk