+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നാ​ട്ടി​ൽ കു​ട്ടി​ക്കാ​ല​ത്ത് കേ​ട്ട ഒ​രു ക​ഥ ആ​വ​ർ​ത്തി​ച്ച​ത് മാ​ത്രം': പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് കെ. ​സു​ധാ​ക​ര​ൻ

തിരുവനന്തപുരം: തെക്കൻ കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നാട്ടിൽ കുട്ടിക്കാലത്ത് കേട്ട ഒരു കഥ ആവർത്തിക്കുക മാത്രമാണ് ഉണ്ടായത്. ഇതിനു പിന്നിൽ ദുരുദ്ദേശ്യമില്ല. തന്‍റ
തിരുവനന്തപുരം: തെക്കൻ കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നാട്ടിൽ കുട്ടിക്കാലത്ത് കേട്ട ഒരു കഥ ആവർത്തിക്കുക മാത്രമാണ് ഉണ്ടായത്. ഇതിനു പിന്നിൽ ദുരുദ്ദേശ്യമില്ല. തന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

ശശി തരൂരിനെ മോശക്കാരനാക്കി താൻ പരാമർശം നടത്തിയിട്ടില്ല. തരൂരിന് പരിചയക്കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ട്രെയിനിയാണെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വിശദീകരിച്ചു. മുസ്ലിം ലീഗ് വിട്ടുപോയാലും യുഡിഎഫിന് കുഴപ്പമില്ല എന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.

തെക്കൻ കേരളത്തിന് പ്രശ്നങ്ങളും കുറവുകളുമുണ്ട്. കേരളത്തിൽ പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കൾ വരാൻ കാരണം മലബാർ സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണ്. തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്നുമാണ് സുധാകരൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
More in Latest News :