+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതി തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപാണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മഞ്ജുവിന്‍റെ കൈകൾ പ്രദീപ് വെട്ടിയത്. സ
പ്രതി തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: കാണക്കാരിയിൽ ഭാര്യയുടെ കൈവെട്ടിയ കേസിലെ പ്രതി മരിച്ച നിലയിൽ. കാണക്കാരി സ്വദേശി പ്രദീപാണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ മഞ്ജുവിന്‍റെ കൈകൾ പ്രദീപ് വെട്ടിയത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു.

ആക്രമണത്തിൽ മഞ്ജുവിന്‍റെ കൈവിരലുകൾ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ നൽകി കൈവിരലുകൾ തുന്നിച്ചേർക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഉച്ചയോടെ പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
More in Latest News :