+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തരൂർ സംഘടനാ രംഗത്ത് വെറും ട്രെയിനി, എങ്ങനെ അധ്യക്ഷനാക്കും: കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തരൂർ നല്ല മനുഷ്യനും പാണ്ഡിത്യമുള്ള വ്യക്തിയുമാകാം. എന്നാൽ സംഘടനാ രംഗത്ത് അദ്ദേഹം വ
തരൂർ സംഘടനാ രംഗത്ത് വെറും ട്രെയിനി, എങ്ങനെ അധ്യക്ഷനാക്കും: കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തരൂർ നല്ല മനുഷ്യനും പാണ്ഡിത്യമുള്ള വ്യക്തിയുമാകാം. എന്നാൽ സംഘടനാ രംഗത്ത് അദ്ദേഹം വെറും ട്രെയിനിയാണെന്ന് സുധാകരൻ പരിഹസിച്ചു.

ഒരു ട്രെയിനി ഒരു ഫാക്ടറിയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത് പോലെയാണ് തരൂർ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്‍റെ പരിഹാസം.

അഭിമുഖത്തിൽ തെക്കൻ കേരളത്തിനെതിരേയും സുധാകരൻ വിവാദ പരാമർശം നടത്തി. തെക്കൻ കേരളത്തിന് പ്രശ്നങ്ങളും കുറവുകളുമുണ്ട്. കേരളത്തിൽ പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കളാകാൻ കാരണം മലബാർ സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ലെന്നും സുധാകരൻ പറഞ്ഞു.
More in Latest News :