+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ൾ​സ​ൻ വീ​ണു; വീ​ണ്ടും ഇ​ന്ത്യ​ൻ തേ​രോ​ട്ടം

മും​ബൈ: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മു​ന്പി​ൽ അ​ടി​തെ​റ്റു​ന്ന​ത് അ​ടു​ത്തി​ടെ​യാ​യി ശീ​ല​മാ​ക്കി​യ മാ​ഗ്ന​സ് കാ​ൾ​സ​ന് ച​തു​രം​ഗ ക​ള​ത്തി​ൽ അപ്രതീക്ഷിത തോ​ൽ​വി. എ​യിം​ചെ​സ് റാപിഡ് ഓ​ൺ​ലൈ​ൻ ടൂ​ർ​ണ​മെ​ന്
കാ​ൾ​സ​ൻ വീ​ണു; വീ​ണ്ടും ഇ​ന്ത്യ​ൻ തേ​രോ​ട്ടം
മും​ബൈ: ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മു​ന്പി​ൽ അ​ടി​തെ​റ്റു​ന്ന​ത് അ​ടു​ത്തി​ടെ​യാ​യി ശീ​ല​മാ​ക്കി​യ മാ​ഗ്ന​സ് കാ​ൾ​സ​ന് ച​തു​രം​ഗ ക​ള​ത്തി​ൽ അപ്രതീക്ഷിത തോ​ൽ​വി. എ​യിം​ചെ​സ് റാപിഡ് ഓ​ൺ​ലൈ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇന്ത്യൻ കൗ​മാ​ര താ​രം അ​ർ​ജു​ൻ എ​രി​ഗാ​സി​യാ​ണ് കാ​ൾ​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി നേ​ടി​യി​ട്ടു​ള്ള എ​രി​ഗാ​സി ആ​ദ്യ​മാ​യാ​ണ് നോ​ർ​വീ​ജി​യ​ൻ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​ഴാം റൗ​ണ്ടി​ൽ നേ​ടി​യ ഈ ​ജ​യ​ത്തോ​ടെ താ​രം 15 പോ​യി​ന്‍റു​മാ​യി ലീ​ഡ​ർ പ​ട്ടി​ക‌​യി​ൽ അ​ഞ്ചാ​മ​തെ​ത്തി. 16 പോ​യി​ന്‍റ് നേ​ടി​യ കാ​ൾ​സ​ൻ നാ​ലാം സ്ഥാ​ന​ത്താ​ണ്.

മെ​ൽ​റ്റ​വാ​ട്ട​ർ ചാ​ന്പ്യ​ൻ​സ് ടൂ​റി​ന്‍റെ ഭാ​ഗ​മാ​യ ടൂ​ർ​ണ​മെ​ന്‍റി​ൽ 16 താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ് എ​ട്ടാ​മ​തും വി​ദി​ത് ഗു​ജ​റാ​ത്തി, ആ​ദി​ത്യ മി​ത്ത​ൽ എ​ന്നി​വ​ർ 10, 11 സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​രം തു​ട​രു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​സ്ബ​ക്കി​സ്ഥാ​ൻ താ​രം നൂ​യി​ർ​ബെ​ക്ക് അ​ബ്ദു​സ​ത്താ​റോ​വ് ആ​ണ് ഒ​ന്നാ​മ​ത്.
More in Latest News :