+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി​ക്കേ​സി​ൽ പ​ഞ്ചാ​ബ് മു​ൻ മ​ന്ത്രി അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: വി​ജി​ല​ൻ​സ് കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത പ​ഞ്ചാ​ബ് മു​ൻ മ​ന്ത്രി സു​ന്ദ​ർ ശ്യാം ​അ​റോ​റ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച രാ​വി​ലെ‌​യാ​ണ
കൈ​ക്കൂ​ലി​ക്കേ​സി​ൽ പ​ഞ്ചാ​ബ് മു​ൻ മ​ന്ത്രി അ​റ​സ്റ്റി​ൽ
അ​മൃ​ത്സ​ർ: വി​ജി​ല​ൻ​സ് കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത പ​ഞ്ചാ​ബ് മു​ൻ മ​ന്ത്രി സു​ന്ദ​ർ ശ്യാം ​അ​റോ​റ അ​റ​സ്റ്റി​ൽ.

ഞാ​യ​റാ​ഴ്ച രാ​വി​ലെ‌​യാ​ണ് മു​ൻ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​റോ​റ​യെ അ​റ​സ്റ്റ് ചെ​യ്ത വാ​ർ​ത്ത അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട​ത്.

വി​ജി​ല​ൻ​സ് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​സി​സ്റ്റ​ന്‍റ് ഐ​ജി മ​ൻ​മോ​ഹ​ൻ കു​മാ​റി​ന് 50 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. അ​റോ​റ​യ്ക്കെ​തി​രെ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സി​ൽ തി​രി​മ​റി ന​ട​ത്താ​ൻ ഒ​രു കോ​ടി രൂ​പ കു​മാ​റി​ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. സം​ഭ​വം അ​ധി​കൃ​ത​രെ അ​റി​യി​ച്ച കു​മാ​റി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്.

അ​റോ​റ​യു​ടെ വ​സ​തി​യി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​താ​യും കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :