+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത​ല്ല, ഡോ​ള​ർ ക​രു​ത്ത​നാ​കു​ന്ന​താ​ണ്: ധ​ന​മ​ന്ത്രി നി​ർ​മ​ല

ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ചയിൽ വിചിത്ര ന്യായീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ല. എന്നാൽ ഡോളർ ശക്തിപ്പെടുകയാണ്. ഇതിനാലാണ് മറ്റ് കറൻസികൾക്ക് തകർച്ചയുണ്ടാകുന
രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​ത​ല്ല, ഡോ​ള​ർ ക​രു​ത്ത​നാ​കു​ന്ന​താ​ണ്: ധ​ന​മ​ന്ത്രി നി​ർ​മ​ല
ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ചയിൽ വിചിത്ര ന്യായീകരണവുമായി ധനമന്ത്രി നിർമല സീതാരാമൻ. നിലവിൽ രൂപയുടെ മൂല്യം ഇടിയുന്ന നിലയിലല്ല. എന്നാൽ ഡോളർ ശക്തിപ്പെടുകയാണ്. ഇതിനാലാണ് മറ്റ് കറൻസികൾക്ക് തകർച്ചയുണ്ടാകുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

ഡോളർ തുടർച്ചയായി ശക്തിപ്പെടുകയാണ്. അതിനാൽ, മറ്റെല്ലാ കറൻസികളും ശക്തിപ്പെടുന്ന ഡോളറിനെതിരേ പ്രവർത്തിക്കുന്നു. ഡോളർ നിരക്ക് ഉയർന്നപ്പോൾ ഇന്ത്യൻ രൂപ ഒരു പരിധിവരെ അതിനെ ചെറുത്തുനിന്നു. ഇതിന്‍റെ സാങ്കേതികവശങ്ങളിലേക്ക് താൻ കടക്കുന്നില്ലെന്നും നിർമല പറഞ്ഞു.

രൂപയ്ക്ക് കൂടുതൽ ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാനാണ് ആർബിഐയുടെ ശ്രമങ്ങൾ. രൂപയുടെ മൂല്യം നിർണയിക്കുന്നതിന് വേണ്ടിയല്ല ആർബിഐ ഇടപെടലുകളെന്നും നിർമല കൂട്ടിച്ചേർത്തു.
More in Latest News :