+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനത്തമഴ വരുന്നേ..! സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിലയിടങ
കനത്തമഴ വരുന്നേ..! സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും പരക്കെ മഴകിട്ടുക. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂർ, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ആന്ധ്രതീരത്തിനടുത്തും മധ്യഅറേബ്യന്‍സമുദ്രത്തിലും ചക്രവാത ചുഴികള്‍ രൂപമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനും സാധ്യതയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.
More in Latest News :