തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകും. കോവിഡാനന്തര രോഗങ്ങൾ കൂടി മുന്നിൽകണ്ട് വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കത്തക്ക വിധമാണ് ക്രമീകരണങ്ങളൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. ജീവനക്കാർക്ക് ആവശ്യമെങ്കിൽ ജീവൻ രക്ഷാ പരിശീലനം നൽകാനും മന്ത്രി നിർദേശം നൽകി.
പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളായ കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിലും ചികിത്സാ സൗകര്യങ്ങളൊരുക്കും. മതിയായ ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.