ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലാണ്. ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയില്‍ അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ഡൽഹി റയില്‍വേ സ്റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് സമിതിയുടെ യാത്ര റദ്ദാക്കി.