+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

45 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ബ​സ് യാ​ത്ര: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: 45 ശ​ത​മാ​നം വ​രെ അം​ഗ പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ബ​സു​ക​ളി​ൽ ഇ​നി​മു​ത​ൽ യാ​ത്രാ പാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സം​
45 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ബ​സ് യാ​ത്ര: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
തി​രു​വ​ന​ന്ത​പു​രം: 45 ശ​ത​മാ​നം വ​രെ അം​ഗ പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ബ​സു​ക​ളി​ൽ ഇ​നി​മു​ത​ൽ യാ​ത്രാ പാ​സ് അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ച വാ​ഹ​നീ​യം അ​ദാ​ല​ത്തി​ൽ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി സ​ൽ​മാ​ബി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മ​ന്ത്രി തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​തു​വ​രെ 50 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യു​ള്ള​വ​ർ​ക്കാ​യി​രു​ന്നു പാ​സ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ഫി​റോ​സ് ഖാ​ന് വേ​ണ്ടി ഈ ​അ​പേ​ക്ഷ​യു​മാ​യി സ​ൽ​മാ​ബി ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി നി​ര​ന്ത​രം പ​രി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ക​ണ്ണൂ​രി​ൽ എ​ത്തു​ന്ന​ത​റി​ഞ്ഞ് സ​ൽ​മാ​ബി ക​ണ്ണൂ​ർ ശി​ക്ഷ​ക് സ​ദ​നി​ൽ ന​ട​ന്ന വാ​ഹ​നീ​യം അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ​രാ​തി ന​ൽ​കി. സ​ൽ​മാ​ബി ഭ​ർ​ത്താ​വ് ഫി​റോ​സ് ഖാ​ന് വേ​ണ്ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് 2017 ലാ​ണ് ഫി​റോ​സ് ഖാ​ന്‍റെ ശ​രീ​രം ത​ള​ർ​ന്ന​ത്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന് സ​ഞ്ച​രി​ക്കാ​നാ​വി​ല്ല. നി​ല​വി​ൽ ബ്ര​ഡ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ഫി​റോ​സ് ഖാ​ൻ. ഒ​ന്ന​ര വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ദാ​ല​ത്തി​ൽ എ​ത്തി മ​ന്ത്രി ആ​ന്‍റെ​ണി രാ​ജു​വി​നെ നേ​രി​ൽ​ക്ക​ണ്ട​തോ​ടെ പ​രാ​തി​ക്കു​ള്ള പ​രി​ഹാ​ര​മാ​യി. ഇ​ത്ത​രം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :