കൊച്ചി: കോതമംഗലത്ത് വിദ്യാർഥിയെ മർദിച്ച എസ്ഐക്ക് സസ്പെൻഷൻ. എസ്ഐ മാഹിൻ സലിമിനെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റൂറൽ എസ്പിയുടേതാണ് നടപടി.
എസ്എഫ്ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാർഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മർദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സംഭവം. വിദ്യാർഥികൾ കൂട്ടം കൂടി നിന്നതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് ഒരു വിദ്യാർഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർഥികൾ സംഘമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
വാക്കുതർക്കത്തിനിടെയാണ് എസ്ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മർദിച്ചത്. എസ്എഫ്ഐക്കാരാണെന്ന് വിദ്യാർഥികൾ പറയുമ്പോൾ, നീ എസ്എഫ്ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്ഐയുടെ മർദനം.