+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​സാ​രം...! ഏ​ഷ്യ​ൻ കി​രീ​ടം ഇ​ന്ത്യ​ക്ക്

സി​ൽ​ഹെ​റ്റ്: ശ്രീ​ല​ങ്ക​യെ നി​സാ​ര​മാ​യി കീ​ഴ​ട​ക്കി ഇ​ന്ത്യ​ക്ക് ഏ​ഷ്യാ ക​പ്പ് കി​രീ​ടം. ഏ​ഴാം ത​വ​ണ​യും ഏ​ഷ്യ​ൻ ചാ​ന്പ്യ​ന്മാ​രാ​കാ​ൻ 66 റ​ൺ​സ് ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഒന്പത
നി​സാ​രം...! ഏ​ഷ്യ​ൻ കി​രീ​ടം ഇ​ന്ത്യ​ക്ക്
സി​ൽ​ഹെ​റ്റ്: ശ്രീ​ല​ങ്ക​യെ നി​സാ​ര​മാ​യി കീ​ഴ​ട​ക്കി ഇ​ന്ത്യ​ക്ക് ഏ​ഷ്യാ ക​പ്പ് കി​രീ​ടം. ഏ​ഴാം ത​വ​ണ​യും ഏ​ഷ്യ​ൻ ചാ​ന്പ്യ​ന്മാ​രാ​കാ​ൻ 66 റ​ൺ​സ് ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഒന്പതാം ഓ​വ​റി​ൽ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു.

സ്കോ​ർ:
ശ്രീ​ല​ങ്ക 65/9 (20)
ഇ​ന്ത്യ 71/2 (8.3)


ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ച​മാ​രി അ​ത്ത​പാ​ത്തു​വി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ടീ​മി​ന്‍റെ വി​ധി എ​ഴു​ത​പ്പെ​ട്ടി​രു​ന്നു. ഇ​ന്നിം​ഗ്​സ് ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ പി​ഴ​വു​ക​ൾ വി​ടാ​തെ പി​ന്തു​ട​ർ​ന്ന ല​ങ്ക​യു‌​ടെ പ​ത്ത് ബാ​റ്റ​ർ​മാ​രി​ൽ ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്ക സ്കോ​ർ നേ​ടാ​നാ​യ​ത്.

മൂ​ന്നാം ഓ​വ​റി​ലെ അ​ത്ത​പാ​ത്തു​വി​ന്‍റെ റ​ൺ ഔ​ട്ടി​ൽ തു​ട​ങ്ങി​യ വി​ക്ക​റ്റ് വീ​ഴ്ച ല​ങ്ക​യെ 6.6 ഓ​വ​റി​ൽ 18/6 എ​ന്ന പ​രി​താ​പ​ക​ര​മാ​യ നി​ല​യി​ലെ​ത്തി​ച്ചു. വാ​ല​റ്റ​ത്ത് ഒ​ഷാ​ദി ര​ണ​സിം​ഗെ(13), ഇ​നോ​ക ര​ണ​വീ​ര(18) എ​ന്നി​വ​രാ​ണ് ല​ങ്ക​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ഇ​ന്ത്യ​ക്കാ‌​യി രേ​ണു​ക സിം​ഗ് മൂ​ന്നോ​വ​റി​ൽ അ​ഞ്ച് റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റും രാ​ജേ​ശ്വ​രി ഗെ​യ്ക്വാ​ദ്, സ്നേ​ഹ് റാ​ണ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് ശ​ഫാ​ലി വ​ർ​മ​യെ​യും(5) ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ​യും(2) ന​ഷ്ട​മാ​യെ​ങ്കി​ലും വെ​റും 51 പ​ന്തി​ൽ വി​ജ​യം നേ​ടാ​നാ​യി. സ്മൃ​തി മ​ന്ഥാ​ന 25 പ​ന്തി​ൽ 51 റ​ൺ​സും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 14 പ​ന്തി​ൽ 11 റ​ൺ​സും നേ​ടി. ഇ​നോ​ക ര​ണ​വീ​ര, ക​വീ​ശ ദി​ൽ​ഹ​രി എ​ന്നി​വ​രാ​ണ് ല​ങ്ക​യ്ക്കാ​യി വി​ക്ക​റ്റു​ക​ൾ നേ​ടി​യ​ത്.‌

ഇ​ന്ത്യ​യു​ടെ രേ​ണു​ക സിം​ഗ് ക​ളി​യി​ലെ താ​ര​മാ​യും ദീ​പ്തി ശ​ർ​മ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
More in Latest News :