+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​സ്

വാ​ഷിം​ഗ്ട​ൻ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​ർ വി​ല​വ​രു​ന്ന ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി
യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​സ്
വാ​ഷിം​ഗ്ട​ൻ: റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​ർ വി​ല​വ​രു​ന്ന ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു. യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

റ​ഷ്യ ന​ട​ത്തു​ന്ന ക്രൂ​ര​ത​ക​ളു​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നാ​ലും യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തി​നാ​ലു​മാ​ണ് ന​ട​പ​ടി​യെ​ന്ന് അ​മേ​രി​ക്ക അ​റി​യി​ച്ചു.

റ​ഷ്യ​ൻ സേ​ന‌​യ്ക്കെ​തി​രാ‌​യ പോ​രാ​ട്ട​ത്തി​ൽ യു​ക്രെ​യ്ന് അ​ധി​ക ക​രു​ത്ത് ന​ൽ​കു​ന്ന യു​എ​സ് നി​ർ​മി​ത ഹൈ ​മൊ​ബി​ലി​റ്റി ആ​ർ​ട്ടി​ല​റി റോ​ക്ക​റ്റ് സി​സ്റ്റ​ത്തി​നു​ള്ള(​ഹൈ​മാ​ർസ്) സാ​മ​ഗ്ര​കി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ക്കും. അ​മേ​രി​ക്ക നേ​ര​ത്തെ ന​ൽ​കി​യ ആ​യു​ധ​ങ്ങ​ൾ​ക്കു​ള്ള അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റും.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ യു​ക്രെ​യ്ന് അ​മേ​രി​ക്ക ന​ൽ​കി​യ ആ​യു​ധ​സ​ഹാ​യ​ങ്ങ​ളു​ടെ ആ​കെ മൂ​ല്യം 18.3 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു.
More in Latest News :