+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാഭ്യാസ വിസ ത​ട്ടി​പ്പ്; മ​ല​യാ​ളി ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മലയാളി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി മാര്‍ക്ക് റോജറാണ് ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ പിടിയിലായത
വിദ്യാഭ്യാസ വിസ ത​ട്ടി​പ്പ്; മ​ല​യാ​ളി ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ
ന്യൂഡൽഹി: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മലയാളി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി മാര്‍ക്ക് റോജറാണ് ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ പിടിയിലായത്. പേരൂർക്കട പോലീസാണ് അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര സ്വദേശിയായ എലിസ തങ്കരാജന്‍ പേര് മാറ്റി മാര്‍ക്ക് റോജര്‍ ആയതാണെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ വഴി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അല്‍ഫ മേരി ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ പട്ടത്തും തമ്പാനൂരും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയിലാണ്.
More in Latest News :