+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മാ​റ്റം അ​നി​വാ​ര്യം'; കു​മ്പ​നാ​ട്ട് ത​രൂ​ർ അ​നു​കൂ​ല പോ​സ്റ്റ​ർ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ കു​മ്പ​നാ​ട് ശ​ശി ത​രൂ​ർ അ​നു​കൂ​ല ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സേ​വ് കോ​ൺ​ഗ്ര​സ്‌ ഫോ​റ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഫ്ലെ​ക്സ് ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ലെ കു​മ്പ​നാ​ട് ശ​ശി ത​രൂ​ർ അ​നു​കൂ​ല ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. സേ​വ് കോ​ൺ​ഗ്ര​സ്‌ ഫോ​റ​ത്തി​ന്‍റെ പേ​രി​ലാ​ണ് ഫ്ലെ​ക്സ് ബോ​ര്‍​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മാ​റ്റം അ​നി​വാ​ര്യം, നാ​ള​യെ കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​വ​ർ ത​രൂ​രി​നെ മ​റ​ക്കി​ല്ല എ​ന്നും ഫ്ലെ​ക്സ് ബോ​ർ​ഡി​ലു​ണ്ട്.

തി​ങ്ക​ളാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. എ​ഐ​സി​സി​യി​ലും പി​സി​സി ആ​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി​നി​ധി​ക​ൾ നേ​രി​ട്ടെ​ത്തി വേ​ണം വോ​ട്ടു ചെ​യ്യാ​ൻ. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​ട​ക്കം നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ത​പാ​ൽ വോ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച വോ​ട്ടെ​ണ്ണി ഫ​ലം പ്ര​ഖ്യാ​പി​ക്കും. ര​ഹ​സ്യ ബാ​ല​റ്റു​ക​ൾ കൂ​ട്ടി​ക്കു​ഴ​ച്ച​ശേ​ഷ​മാ​കും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്തു​ക. ഒ​രാ​ൾ ഏ​തു സ്ഥാ​നാ​ർ​ഥി​ക്കാ​ണു വോ​ട്ടു ചെ​യ്ത​തെ​ന്ന​തു തി​രി​ച്ച​റി​യാ​നാ​കി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കി.
More in Latest News :