കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡനക്കേസ്. കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ കോഴിക്കോട് വനിതാ സെൽ പോലീസാണ് കേസെടുത്തത്.
രണ്ടുവർഷം മുൻപ് മലപ്പുറം പരപ്പനങ്ങാടിയിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. അതേസമയം, കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി യുവതി തെറ്റിയതോടെ പരാതി നൽകിയെന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.