അഹമ്മദാബാദ്: ഗുജറാത്ത് സെക്രട്ടറിയേറ്റിൽ തീപിടിത്തം. ഓൾഡ് സെക്രട്ടറിയേറ്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗ്രാമവികസന വകുപ്പ് ഓഫീസിലെ ഫയലുകളും ഫർണിച്ചറുകളും കത്തിനശിച്ചു.
രണ്ടര മണിക്കൂർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഗാന്ധിനഗർ ചീഫ് ഫയർ ഓഫീസർ കൈസാദ് ദസ്തൂർ പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം അറിവായിട്ടില്ല.