+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിമാചലില്‍ നവംബര്‍ 12ന് വോട്ടെടുപ്പ്; ഗുജറാത്ത് പ്രഖ്യാപനം പിന്നീട്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് ഒറ്റഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം
ഹിമാചലില്‍ നവംബര്‍ 12ന് വോട്ടെടുപ്പ്; ഗുജറാത്ത് പ്രഖ്യാപനം പിന്നീട്
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് ഒറ്റഘട്ടമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 25 ആണ് നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 വരെ പത്രിക പിൻവലിക്കാം.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും തെരഞ്ഞെടുപ്പിന് മുമ്പ് വിശദമായ ചര്‍ച്ച നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.
More in Latest News :