+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൾ​ദൈ​വം ഗു​ർ​മീ​തി​ന് പ​രോ​ൾ

അ​മൃ​ത്സ​ർ: ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 20 വ​ർ​ഷ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​ൾ​ദൈ​വം ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചു. 40 ദി​വ​സ​ത്തേ
ആ​ൾ​ദൈ​വം ഗു​ർ​മീ​തി​ന് പ​രോ​ൾ
അ​മൃ​ത്സ​ർ: ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച യു​വ​തി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ 20 വ​ർ​ഷ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​ൾ​ദൈ​വം ഗു​ർ​മീ​ത് റാം ​റ​ഹീം സിം​ഗി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചു. 40 ദി​വ​സ​ത്തേ​ക്കാ​ണ് ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​ന് ഹ​രി​യാ​ന സ​ർ​ക്കാ​ർ പ​രോ​ൾ അ​നു​വ​ദി​ച്ച​ത്.

സി​ർ​സ​യി​ലെ ദേ​ര ആ​സ്ഥാ​ന​ത്ത് സ്ത്രീ​ക​ളെ ലൈം​ഗി​കാ​ത്രി​ക​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 2017-ലാ​ണ് മെസഞ്ചർ ഓഫ് ഗോഡ്(ദൈവദൂതൻ) എന്നറിയപ്പെടുന്ന ഗു​ർ​മീ​തി​ന് സി​ബി​ഐ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ദേ​ര മാ​നേ​ജ​ർ ര​ഞ്ജി​ത് സിം​ഗി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഗു​ർ​മീ​തി​ന് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

2022 ഫെ​ബ്രു​വ​രി, ജൂ​ൺ മാ​സ​ങ്ങ​ളി​ലും ഗു​ർ​മീ​തി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ സ്വാ​ധീ​നം പു​ല​ർ​ത്തു​ന്ന ഗു​ർ​മീ​തി​ന് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദാം​പൂ​ർ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ച​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
More in Latest News :