ലക്നോ: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അജ്ഞാതനായ അക്രമിയുടെ കുത്തേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. യുപി സ്വദേശി ശുഭം ഗര്‍ഗിനാണ്(28) കുത്തേറ്റത്. സംഭവത്തിൽ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വഴിയിലൂടെ നടന്നു പോകുന്നതിനിടെ ഇയാൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം നല്‍കാതിരുന്നതോടെ 11 തവണ ശരീരത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
മുഖത്തും നെഞ്ചിലുമടക്കം ഗുരുതരമായി പരിക്കേറ്റ ശുഭം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
ഇയാളുടെ അടുത്തേയ്ക്ക് പോകാന്‍ കുടുംബാംഗങ്ങള്‍ക്ക് അടിയന്തരമായി വിസ അനുവദിക്കാന്‍ സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് സഹോദരി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
യുപിയിലെ ആഗ്ര സ്വദേശിയായ ശുഭം സിഡ്നിയിലെ സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്.