+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​ഗ്രാ​മി​ൽ ജ​ന​ക്കൂ​ട്ടം മോ​സ്ക് കൊ​ള്ള​യ​ടി​ച്ചു; വി​ശ്വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി

ഗു​രു​ഗ്രാം: ഡ​ൽ​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ടം മോ​സ്ക് കൊ​ള്ള​യ​ടി​ച്ചു. പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യും ഗ്രാ​മ​ത്തി​ൽ നി​ന്ന് പ
ഗു​രു​ഗ്രാ​മി​ൽ ജ​ന​ക്കൂ​ട്ടം മോ​സ്ക് കൊ​ള്ള​യ​ടി​ച്ചു; വി​ശ്വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി
ഗു​രു​ഗ്രാം: ഡ​ൽ​ഹി​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ര​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ടം മോ​സ്ക് കൊ​ള്ള​യ​ടി​ച്ചു. പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യും ഗ്രാ​മ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി ഗു​രു​ഗ്രാ​മി​ലെ ഭോ​ര ക​ലാ​ൻ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

സു​ബേ​ദാ​ർ ന​ജ​ർ മു​ഹ​മ്മ​ദ് ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഭോ​ര ക​ലാ​ൻ ഗ്രാ​മ​ത്തി​ൽ നാ​ല് മു​സ്‌​ലിം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബാ​ബു എ​ന്നു​വി​ളി​ക്കു​ന്ന രാ​ജേ​ഷ് ചൗ​ഹാ​ൻ, അ​നി​ൽ ബ​ഡോ​റി​യ, സ​ഞ്ജ​യ് വ്യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​തി​ക്ര​മം ന​ട​ന്ന​ത്.

ഇ​രു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന ജ​ന​ക്കൂ​ട്ടം മോസ്ക് വ​ള​യു​ക​യും പ്രാ​ർ​ഥ​നാ ഹാ​ളി​ൽ ക​ട​ന്ന് വി​ശ്വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ത്രി​യി​ൽ വീ​ണ്ടും എ​ത്തി​യ അ​ക്ര​മി​ക​ൾ പ്രാ​ർ​ഥ​നാ​ഹാ​ൾ പൂ​ട്ടി. വി​ശ്വാ​സി​ക​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.
More in Latest News :