+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സ്: വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ വി​ധി വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പ​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി വി​ധി ഇ​ന്ന്. തി​രു​വ​ന​ന്ത​പു​
കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സ്: വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ വി​ധി വെ​ള്ളി​യാ​ഴ്ച
തി​രു​വ​ന​ന്ത​പ​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം. ബ​ഷീ​റി​നെ കാ​റി​ടി​ച്ച് കൊ​ന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി വ​ഫ ഫി​റോ​സി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി വി​ധി ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ല്‍ വാ​ഹ​ന​മോ​ടി​ക്കാ​ന്‍ ഒ​ന്നാം പ്ര​തി​യെ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ് കു​റ്റം. തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന കു​റ്റ​വും വ​ഫ​യ്ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യാ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി.

എ​ന്നാ​ല്‍ താ​ന്‍ ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും സാ​ക്ഷി​ക​ള്‍ ത​നി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് വ​ഫ​യു​ടെ വാ​ദം. കു​റ്റ​പ​ത്ര​ത്തി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഉ​ള്‍​പ്പെ​ടു​ത്തി​യ 100 സാ​ക്ഷി​ക​ളി​ല്‍ ഒ​രാ​ള്‍ പോ​ലും വ​ഫ​യ്ക്കെ​തി​രെ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ല.

രേ​ഖ​ക​ളി​ലോ പൊ​ലീ​സി​ന്‍റെ അ​നു​ബ​ന്ധ രേ​ഖ​ക​ളി​ലോ തെ​ളി​വി​ല്ലെ​ന്നും വ​ഫ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് കെ.​എം. ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ല്‍ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​യി നി​യ​മി​ച്ച​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.
More in Latest News :