+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ർ​ക്ക്‌​ലാ​ൻ​ഡ് വെ​ടി​വ​യ്പ്: 17 പേ​രെ കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

ഫ്ലോ​റി​ഡ: യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് മാ​ർ​ജോ​റി സ്റ്റോ​ൺ​മാ​ൻ ഡ​ഗ്ല​സ് ഹൈ​സ്‌​കൂ​ളി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പി​ൽ പ്ര​തി നി​ക്കോ​ളാ​സ് ക്രൂ​സി​ന് ജീ​വ​പ​ര്
പാ​ർ​ക്ക്‌​ലാ​ൻ​ഡ് വെ​ടി​വ​യ്പ്: 17 പേ​രെ കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം
ഫ്ലോ​റി​ഡ: യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലെ പാ​ർ​ക്ക്‌​ലാ​ൻ​ഡ് മാ​ർ​ജോ​റി സ്റ്റോ​ൺ​മാ​ൻ ഡ​ഗ്ല​സ് ഹൈ​സ്‌​കൂ​ളി​ൽ 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പി​ൽ പ്ര​തി നി​ക്കോ​ളാ​സ് ക്രൂ​സി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ. മാ​സ​ങ്ങ​ൾ നീ​ണ്ട വി​ചാ​ര​ണ​യ്‌​ക്കൊ​ടു​വി​ലാ​ണ് ഫ്ലോ​റി​ഡ ജൂ​റി​യു​ടെ തീ​രു​മാ​നം.

2018 ഫെ​ബ്രു​വ​രി 14നാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ന്ന​ത്. 14 വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്ന് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

ന്യൂ​റോ ഡെ​വ​ല​പ്‌​മെ​ന്‍റ​ൽ ഡി​സോ​ർ​ഡേ​ഴ്സും ചെ​റു പ്രാ​യ​ത്തി​ലെ മ​ദ്യ​പാ​ന​വു​മാ​ണ് കൃ​ത്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ച​ത്. എ​ന്നാ​ല്‍ സ്കൂ​ളി​ലെ വെ​ടി​വ​യ്പി​നേ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ നി​ക്കോ​ളാ​സി​ന് താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്ന​താ​യും പ്ര​തി ത​യാ​റെ​ടു​ത്തി​രു​ന്ന​താ​യും പ്രോ​സി​ക്യൂ​ഷ​ന്‍ തെ​ളി​വ് സ​ഹി​തം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്നു. വി​ധി വാ​യി​ക്കു​മ്പോ​ൾ വി​കാ​ര​ഭ​രി​ത​മാ​യ രം​ഗ​ങ്ങ​ൾ കോ​ട​തി​മു​റി​യി​ൽ അ​ര​ങ്ങേ​റി. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ വി​ളി​ച്ചു ​പ​റ​യു​മ്പോ​ൾ നി​ർ​വികാ​ര​നാ​യി ത​ല കു​നി​ച്ചി​രി​ക്കു​ന്ന ക്രൂ​സി​നെ​യാ​ണ് കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
More in Latest News :