കൊച്ചി: എഴുത്തുകാരന് സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനപരാതിയില്‍ കീഴ്ക്കോടതിയുടെ വിവാദ ഉത്തരവുകള്‍ ഹൈക്കോടതി നീക്കം ചെയ്തു. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതാണെന്ന പരാമര്‍ശമാണ് നീക്കം ചെയ്തത്.
പ്രകോപനപരമായ വസ്ത്രധാരണം സ്ത്രീത്വത്തെ അപമാനിക്കാന്‍ പുരുഷനു ലൈസന്‍സ് നല്‍കുന്നില്ലെന്ന് കോടതി പറഞ്ഞു. കീഴ്ക്കോടതിയുടെ നിരീക്ഷണം ഭരണഘടനാവിരുദ്ധവും യുക്തിക്കു നിരക്കാത്തതുമാണെന്നും കോടതി വ്യക്തമാക്കി.
കീഴ്ക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും പരാതിക്കാരിയും നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. അതേസമയം പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് കീഴ്ക്കോടതി ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി ശരിവച്ചു. കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്.
ഇര ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പ്രഥമദൃഷ്ട്യാ പീഡനപരാതി നിലനില്‍ക്കില്ലെന്നായിരുന്നു വിവാദ ഉത്തരവ്.