+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ ഫൈ​ന​ലി​ൽ

സി​ൽ​ഹെ​റ്റ്: ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ താ​യ്‌​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 74 റ​ൺ​സി​നാ​ണ് സെ​മി​യി​ൽ താ​യ്‌​ല​ൻ​ഡി​നെ ഇ​ന്ത്യ പരാജയപ്പെടുത്ത
ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ ഫൈ​ന​ലി​ൽ
സി​ൽ​ഹെ​റ്റ്: ഏ​ഷ്യാ ക​പ്പ് ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ താ​യ്‌​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 74 റ​ൺ​സി​നാ​ണ് സെ​മി​യി​ൽ താ​യ്‌​ല​ൻ​ഡി​നെ ഇ​ന്ത്യ പരാജയപ്പെടുത്തിയത്.

സ്കോ​ർ
ഇ​ന്ത്യ 148/6(20)
താ​യ്‌​ല​ൻ​ഡ് 74/9(20)


ടോ​സ് നേ​ടി ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ച താ​യ് പ​ട​യെ തു​ട​ക്കം ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ ആ​ക്ര​മി​ച്ചു. പ​ത്തോ​വ​റി​ൽ 73 റ​ൺ​സ് നേ​ടി​യ ഇ​ന്ത്യ​യു​ടെ സ്കോ​റിം​ഗ് തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തി​നാ​ൽ അ​വ​സാ​ന പ​ത്ത് ഓ​വ​റി​ൽ മെ​ല്ലെ​യാ​ണ് നീ​ങ്ങി​യ​ത്.

ശ​ഫാ​ലി വ​ർ​മ 28 പ​ന്തി​ൽ 42 റ​ൺ​സും ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ 30 പ​ന്തി​ൽ 36 റ​ൺ​സും നേ​ടി. താ​യ് പ​ട​യ്ക്കാ​യി സൊ​ർ​ന്നാ​രി​ൻ ടി​പ്പോ​ക് നാ​ലോ​വ​റി​ൽ 24 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ താ​യ്‌​ല​ൻ​ഡി​നാ​യി ന​ര്യൂ​മോ​ൾ ചാ​യ്വാ​യ്, ന​ട്ടാ​യ ബൂ​ച്ചാ​തം എ​ന്നി​വ​ർ 21 റ​ൺ​സ് വീ​തം നേ​ടി​യ​ത് ഒ​ഴി​ച്ചാ​ൽ മ​റ്റു​ള്ള​വ​ർ​ക്ക് കാ​ര്യ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​നാ​യി​ല്ല. ദീ​പ്തി ശ​ർ​മ മൂ​ന്നും രാ​ജേ​ശ്വ​രി ഗെ​യ്ക​വാ​ദ് ര​ണ്ടും വി​ക്ക​റ്റ് നേ​ടി.
More in Latest News :