+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ര്‍​ക്ക​ല എ​സ്എ​ന്‍ കോ​ള​ജി​ല്‍ റാ​ഗിം​ഗ്; മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്എ​ന്‍ കോ​ള​ജി​ല്‍ റാ​ഗിം​ഗ് ന​ട​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി. ബി ​ജൂ​ബി, ആ​ര്‍ ജി​തി​ന്‍ രാ​ജ്, എ​സ് മാ​ധ
വ​ര്‍​ക്ക​ല എ​സ്എ​ന്‍ കോ​ള​ജി​ല്‍ റാ​ഗിം​ഗ്; മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്എ​ന്‍ കോ​ള​ജി​ല്‍ റാ​ഗിം​ഗ് ന​ട​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കി. ബി ​ജൂ​ബി, ആ​ര്‍ ജി​തി​ന്‍ രാ​ജ്, എ​സ് മാ​ധ​വ് എ​ന്നി​വ​രെ​യാ​ണ് കോ​ള​ജി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​ത്.

ആ​ന്‍റി റാ​ഗിം​ഗ് സ്‌​ക്വാ​ഡി​നു ല​ഭി​ച്ച പ​രാ​തി​യി​ല്‍ കോ​ള​ജി​ലെ ആ​ഭ്യ​ന്ത​ര സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റാ​ഗിം​ഗ് ന​ട​ന്നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ട് പോ​ലീ​സി​നു കൈ​മാ​റി.

ഈ ​മാ​സം പ​ത്തി​നാ​ണ് ഒ​ന്നാം വ​ര്‍​ഷ വി​ദ്യ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ദ്യ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നു ല​ഭി​ച്ച​ത്. ഇ​വ​രി​ല്‍​നി​ന്ന് പ​രാ​തി എ​ഴു​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട ശേ​ഷ​മാ​ണ് ആ​ന്‍റി റാ​ഗിം​ഗ് സെ​ല്ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.
More in Latest News :