റായ്പൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യാഗസ്ഥനടക്കം മൂന്ന് പേരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു.
സംസ്ഥാന ഇൻഫോടെക് പ്രമോഷൻ സൊസൈറ്റി തലവനായ സമീർ വിഷ്ണോയിയാണ് പിടിയിലായ ഐഎഎസ് ഉദ്യാഗസ്ഥൻ. ഇന്ദ്രമണി ഗ്രൂപ്പ് തലവൻ സുനിൽ അഗർവാൾ, ലക്ഷ്മികാന്ത് തിവാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
സംസ്ഥാനത്തെ ചരക്കുനീക്ക കരാറുകാരുടെ പക്കൽ നിന്നും അനധികൃത പണപ്പിരിവ് നടത്തിയ സംഭവത്തിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിയാണ് അറസ്റ്റ്.
കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ ശ്രമിക്കുമെന്നും ഇഡി അറിയിച്ചു.