+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിജാബ് വിവാദം: സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി വ്യാഴാഴ്ച.ജസ്റ്റീസ് ഹേമന്ത് ഗുപ്ത, ജസ്റ്റീസ് സുധാന
ഹിജാബ് വിവാദം: സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി വ്യാഴാഴ്ച.

ജസ്റ്റീസ് ഹേമന്ത് ഗുപ്ത, ജസ്റ്റീസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വാദംകേട്ട ശേഷം വിധി വ്യാഴാഴ്ച പറയാന്‍ മാറ്റുകയായിരുന്നു.

മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നും അവര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയേക്കുമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ നേരത്തെ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ ഉത്തരവ് മതനിരപേക്ഷമാണെന്ന് കര്‍ണാടക സര്‍ക്കാരിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും ചില അഭിഭാഷകര്‍ വാദിച്ചു.

മുന്പ് കര്‍ണാടകയിലെ ഉഡുപ്പിയിലെ ഗവണ്‍മെന്‍റ് പ്രീയൂണിവേഴ്സിറ്റി ഗേള്‍സ് കോളജിലെ ഒരു വിഭാഗം മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 15 ന് ഹൈക്കോടതി തള്ളിയിരുന്നു.
More in Latest News :