നേപ്പിൾസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ നാലാം റൗണ്ട് പോരാട്ടങ്ങളിൽ വന്പന്മാരായ നപ്പോളി, ലിവർപുൾ, ബയൺ മ്യൂണിക്, ടോട്ടൻഹാം ടീമുകൾക്ക് ജയം. അത്ലറ്റിക്കോ മാഡ്രിഡ്, ബാഴ്സലോണ, ഇന്റർ മിലാൻ ടീമുകൾക്ക് സമനിലക്കുടുക്ക്.
ഗ്രൂപ്പ് എയിൽ ലിവർപുൾ റേഞ്ചേഴ്സിനെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സിനെ നപ്പോളി തോൽപ്പിച്ചു. 4-2നാണ് ജയം. ഗ്രൂപ്പ് ബിയിൽ അത്ലറ്റിക്കോ മാഡ്രിഡ്- ക്ലബ് ബ്രഗ് പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തിൽ ലെവർകുസനെതിരെ പോർട്ടോ (0-3) ജയിച്ചു.
ഗ്രൂപ്പ് സിയിൽ വമ്പന്മാരായ ഇന്ററും ബാഴ്സലോണയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമും മൂന്നു ഗോൾ വീതം അടിച്ചു. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ ബയൺ മ്യൂണിക് വിക്ടോറിയ പ്ലെസനെ തോൽപ്പിച്ചു. സ്കോർ: 4-2.
ഗ്രൂപ്പ് ഡിയിൽ ടോട്ടൻഹാം ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. സ്പോർട്ടിംഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാർസെയിലിനെയും തകർത്തു.