+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടാ​യി​രം കി.​മീ. സ​ഞ്ച​രി​ക്കു​ന്ന മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ

സി​യൂ​ൾ: ര​ണ്ടാ​യി​രം (1,240 മൈ​ൽ) സ​ഞ്ച​രി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ക്രൂ​യി​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മി​സൈ​ൽ പ​ര
ര​ണ്ടാ​യി​രം കി.​മീ. സ​ഞ്ച​രി​ക്കു​ന്ന മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ
സി​യൂ​ൾ: ര​ണ്ടാ​യി​രം (1,240 മൈ​ൽ) സ​ഞ്ച​രി​ക്കു​ന്ന ദീ​ർ​ഘ​ദൂ​ര ക്രൂ​യി​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മി​സൈ​ൽ പ​രീ​ക്ഷ​ണ​മെ​ന്ന് രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മം കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ശ​ത്രു​ക്ക​ൾ​ക്കെ​തി​രാ​യ രാ​ജ്യ​ത്തിന്‍റെ​ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ആ​യു​ധ​മാ​യാ​ണ് ക്രൂ​യി​സ് മി​സൈ​ലു​ക​ളെ കാ​ണു​ന്ന​തെ​ന്ന് നോ​ർ​ത്ത് കൊ​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കിം ​ജോം​ഗ് ഉ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക്രൂ​യി​സ് മി​സൈ​ലു​ക​ളോ​ട് സാ​ദൃ​ശ്യ​മു​ള്ള പു​തി​യ മി​സൈ​ല്‍ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ മി​സൈ​ൽ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ക്കാ​നാ​കും വി​ധം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണെ​ന്നാ​ണ് വി​ദ​ഗ്‌​ധ​ർ പ​റ​യു​ന്ന​ത്.
More in Latest News :