+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്ത്യ ന​ന്പ​ർ 1

ദു​ബാ​യ്: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് സൂ​പ്പ​ർ ലീ​ഗ് ക്രി​ക്ക​റ്റ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര 2
സൂ​പ്പ​ർ ലീ​ഗി​ൽ ഇ​ന്ത്യ ന​ന്പ​ർ 1
ദു​ബാ​യ്: ഐ​സി​സി 2023 ഏ​ക​ദി​ന ലോ​ക​ക​പ്പ് സൂ​പ്പ​ർ ലീ​ഗ് ക്രി​ക്ക​റ്റ് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രാ​യ മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​ന്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണി​ത്.

ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ അ​ഞ്ച് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ടേ​ബി​ളി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി​യ​ത്. 18 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 ജ​യ​വും അ​ഞ്ച് തോ​ൽ​വി​യു​മാ​യി 129 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്ക്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഇം​ഗ്ല​ണ്ട് 125ഉം ​ഓ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ എ​ന്നീ ടീ​മു​ക​ൾ 120 വീ​ത​വും പോ​യി​ന്‍റു​മാ​യി യ​ഥാ​ക്ര​മം ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു.

15 മ​ത്സ​ര​ങ്ങ​ളി​ൽ 110 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ൻ​ഡാ​ണ് ആ​റാ​മ​ത്. ആ​ദ്യ ആ​റ് സ്ഥാ​ന​ക്കാ​രാ​ണ് 2023 ലോ​ക​ക​പ്പി​ന് നേ​രി​ട്ട് യോ​ഗ്യ​ത നേ​ടു​ക. ആ​തി​ഥേ​യ​ർ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ ഇ​തി​നോ​ട​കം യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കി​യ​താ​ണ്.
More in Latest News :