+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​രാ​ഷ്‌​ട്ര ഫൈ​ന​ൽ: പാ​ക്കിസ്ഥാനെ നേരിടാൻ കിവീസ്

ക്രൈ​സ്റ്റ്ച​ർ​ച്ച്: ത്രി​രാ​ഷ്‌​ട്ര ട്വ​ന്‍റി20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡ് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ലീ​ഗ് റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ല
ത്രി​രാ​ഷ്‌​ട്ര ഫൈ​ന​ൽ: പാ​ക്കിസ്ഥാനെ നേരിടാൻ കിവീസ്
ക്രൈ​സ്റ്റ്ച​ർ​ച്ച്: ത്രി​രാ​ഷ്‌​ട്ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ന്യൂ​സി​ല​ൻ​ഡ് പാ​ക്കി​സ്ഥാ​നെ നേ​രി​ടും. ലീ​ഗ് റൗ​ണ്ടി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ 48 റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് ന്യൂ​സി​ല​ൻ​ഡ് ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ച​ത്. 24 പ​ന്തി​ൽ 60 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത ഗ്ലെ​ൻ ഫി​ലി​പ്സ് ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ 208/5. ബം​ഗ്ലാ​ദേ​ശ് 20 ഓ​വ​റി​ൽ 160/7.

ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് x പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഇ​തോ​ടെ അ​പ്ര​സ​ക്ത​മാ​യി. ബം​ഗ്ലാ​ദേ​ശ് ജ​യി​ച്ചാ​ലും ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കി​ല്ല. നാ​ലു മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ന്യൂ​സി​ല​ൻ​ഡ് ആ​റ് പോ​യി​ന്‍റ് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ര​ണ്ടു ജ​യം നേ​ടി​യ പാ​ക്കി​സ്ഥാ​ൻ നാ​ല് പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ന് ഇ​തു​വ​രെ ഒ​രു പോ​യി​ന്‍റും നേ​ടാ​നാ​യി​ല്ല.
More in Latest News :