കൊച്ചി: സ്ത്രീകളെ നരബലി നല്കി കുഴിച്ചുമൂടിയ സംഭവത്തില്‍ ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി പദ്മത്തെ എത്തിക്കാനാണ് ഈ തുക വാഗ്ദാനം ചെയ്തത്.
15000 രൂപ ഇയാള്‍ അഡ്വാന്‍സ് വാങ്ങി. തൃശൂര്‍ സ്വദേശി റോസിലിയെ എത്തിക്കാന്‍ എത്ര രൂപ വാങ്ങിയെന്ന് ഇയാള്‍ പറഞ്ഞില്ല.
ഭാര്യയുടെ ഫോണില്‍ ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഭഗവല്‍ സിംഗിനെ പരിചയപ്പെട്ടതെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. അടുപ്പം സ്ഥാപിച്ച ശേഷം ഈ പ്രൊഫൈല്‍ നീക്കം ചെയ്തു. ഫ്രൊഫൈല് വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
മുഹമ്മദ് ഷാഫിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍.