മുംബൈ: മഹാരാഷ്ട്രയില്‍ ഒന്നര കോടി രൂപയോളം വില വരുന്ന സിഗരറ്റ് ആയുധധാരികള്‍ മോഷ്ടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ സക്വാര് ഗ്രാമത്തില്‍ വച്ചാണ് സംഭവം.
നവി മുംബൈയില്‍ നിന്നും ജയ്പുരിലേക്ക് സിഗരറ്റുമായി പോയ വാഹനം കാറിലെത്തിയ ആയുധധാരികളായ ആറ് പേര് ചേര്‍ന്നാണ് തടഞ്ഞത്. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം സിഗരറ്റുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.