തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി അതീവ ഗൗരവമുള്ളതെന്ന് ഡിവൈഎഫ്ഐ. കുന്നപ്പിള്ളിക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നതായും സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
ആരോപണത്തില്‍ കെപിസിസി മറുപടി പറയണമെന്നും സ്ത്രീ പീഡകരെയും കൊലയാളികളെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സനോജ് കുറ്റപ്പെടുത്തി.
നേരത്തെ, യുവതിയുടെ പരാതിയില്‍ കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോവളം പോലീസാണ് തിരുവനന്തപുരം സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായും എടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറും.