അഹമ്മദാബാദ്: ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിൽ ഫൈനലിൽ കേരളത്തിനു വൻതോൽവി. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കേരളത്തെ തകർത്ത് ബംഗാൾ സ്വർണം നേടി. കേരളം വെള്ളികൊണ്ട് തൃപ്തിപ്പെട്ടു.
ബംഗാളിനായി നായകൻ നരോ ഹരി ശ്രേഷ്ഠ ഹാട്രിക്ക് നേടി. റോബി ഹൻസ്ഡ, അമിത് ചക്രവർത്തി എന്നിവരും ടീമിനായി വലകുലുക്കി. ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡ് ബംഗാളിനുണ്ടായിരുന്നു. മൂന്നാം സ്ഥാനപോരാട്ടത്തിൽ സർവീസസ് 4-0ന് കർണാടകയെ കീഴടക്കി വെങ്കലം സ്വന്തമാക്കി.