ജംഷഡ്പുർ: ഐഎസ്എലിൽ ജംഷഡ്പുരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഒഡീഷ. ആദ്യ പത്ത് മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങിയതിനു ശേഷം തിരിച്ചടിച്ചായിരുന്നു ഒഡീഷയുടെ വിജയം.
ഡിയാഗോ മാർസിലോയുടെ ഇരട്ട ഗോളുകളാണ് ഒഡീഷയ്ക്കു തുണയായത്. ഐസക് വൻമൽസ്വമയാണ് ഒരു ഗോൾ നേടിയത്. ജംഷഡ്പുരിനായി ഡാനിയേൽ ചീമ, ബോറിസ് സിംഗ് എന്നിവർ ഗോൾ നേടി.
കളിയുടെ മൂന്നാം മിനിറ്റിൽ മുന്നിലെത്തിയ ജംഷഡ്പുർ 10 ാം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. 17 ാം മിനിറ്റിൽ മാർസിലോ ഒരു ഗോൾ മടക്കി. കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ രണ്ട് ഗോളുകൾ കൂടി ജംക്ഷഡ്പുർ വലയിലെത്തിച്ച് ഒഡീഷ ഞെട്ടിച്ചു.