+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ പ​രാ​ജ​യം

ഭു​വ​നേ​ശ്വ​ർ: ഫി​ഫ അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വ​മ്പ​ൻ പ​രാ​ജ​യം. ക​രു​ത്ത​രാ​യ അ​മേ​രി​ക്ക എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ട
അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ പ​രാ​ജ​യം
ഭു​വ​നേ​ശ്വ​ർ: ഫി​ഫ അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് വ​മ്പ​ൻ പ​രാ​ജ​യം. ക​രു​ത്ത​രാ​യ അ​മേ​രി​ക്ക എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മി​യ ഭു​ട്ട, സു​വാ​ര​സ്, എ​ല്ല എ​മ്രി, തോം​സ​ൺ, മെ​ലീ​ന റെ​ബി​ബാ​സ്, ഒ​നീ​ക ഗ​മേ​രോ, ഷാ​ർ​ല​റ്റ് കോ​ല​ർ എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

മെ​ലീ​ന ഇ​ര​ട്ട ഗോ​ൾ നേ​ടി. ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ൾ മു​ത​ൽ സ്കോ​റിം​ഗ് ആ​രം​ഭി​ച്ച യു​എ​സ് കു​ട്ടി​ക​ൾ അ​വ​സാ​ന വി​സി​ൽ വ​രെ ഗോ​ള​ടി തു​ട​ർ​ന്നു. ഇ​ന്ത്യ​യു​ടെ കു​ട്ടി​ക​ൾ​ക്ക് ഒ​രി​ക്ക​ൽ​പോ​ലും എ​തി​ർ ഗോ​ൾ​മു​ഖ​ത്ത് അ​പ​ക​ടം വി​ത​യ്ക്കാ​നാ​യി​ല്ല. ല​ക്ഷ്യ​ത്തി​ലേ​ക്ക് മി​ക​ച്ചൊ​രു ഷോ​ട്ടു​പോ​ലും തൊ​ടു​ക്കാ​ൻ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ല.

ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ൽ 1-0 ന് ​മൊ​റോ​ക്കോ​യെ മ​റി​ക​ട​ന്നു. അ​ഞ്ചാം മി​നി​റ്റി​ൽ ബോ​ർ​ഗ​സ് ഡി ​മോ​റാ​യി​സ് നേ​ടി​യ ഗോ​ളി​ൽ ആ​യി​രു​ന്നു ബ്ര​സീ​ൽ പെ​ണ്‍​കൊ​ടി​ക​ളു​ടെ ജ​യം.

ഗ്രൂ​പ്പ് ബി​യി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജ​ർ​മ​നി​യും ചി​ലി​യും ജ​യം സ്വ​ന്ത​മാ​ക്കി. ജ​ർ​മ​നി 2-1 ന് ​നൈ​ജീ​രി​യ​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. സ്വി​യ സ്റ്റോ​ൾ​ഡ് (49’), മാ​ര ആ​ൽ​ബ​ർ (61’) എ​ന്നി​വ​രാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ഗോ​ൾ നേ​ട്ട​ക്കാ​ർ. ചി​ലി 3-1 ന് ​ന്യൂ​സി​ല​ൻ​ഡി​നെ​യാ​ണ് തോ​ൽ​പ്പി​ച്ച​ത്.
More in Latest News :