+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​വീ​സി​ലേ​ക്കു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ഹി​ന്ദി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി ശി​പാ​ർ​ശ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ
ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​വീ​സി​ലേ​ക്കു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ഹി​ന്ദി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി ശി​പാ​ർ​ശ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക​ത്ത​യ​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​യ​ന മാ​ധ്യ​മാ​യി ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്, ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച എ​ല്ലാ ഭാ​ഷ​ക​ളെ​യും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹി​പ്പു​ക​യാ​ണ് വേ​ണ്ടെ​തെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഷ​യെ നി​ർ​ബ​ന്ധ​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളി​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ലും ഭ​യാ​ശ​ങ്ക​ക​ൾ ഉ​ണ്ടാ​ക്കും. അ​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​വീ​സി​ലേ​ക്കു ന​ട​ക്കു​ന്ന എ​ല്ലാ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കു​മു​ള്ള ചോ​ദ്യ​പേ​പ്പ​റു​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ല്ലാ ഭാ​ഷ​ക​ളി​ലും ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും ഭാ​ഷ മാ​ത്ര​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മാ​വി​ല്ലെ​ന്നും ഇ​ത് ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് യോ​ജി​ക്കു​ന്ന​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
More in Latest News :