തിരുവനന്തപുരം: റെയിൽവേ മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണിയെ തുടർന്ന് 15, 21, 24, 27 തീയതികളിൽ കൊല്ലം-എറണാകുളം(06778), എറണാകുളം-കൊല്ലം(06441) മെമു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. കന്യാകുമാരി-പൂനെ എക്സ്പ്രസ്(16382) 18, 21, 24, 27 തീയിതികളിൽ ആലപ്പുഴ വഴി തിരിച്ചുവിടും.
15 മുതൽ 21 വരെ കന്യാകുമാരി-പൂനെ എക്സ്പ്രസ്(16382) ഒരു മണിക്കൂർ വൈകി രാവിലെ 9.40 നു മാത്രമേ കന്യാകുമാരിയിൽ നിന്നു പുറപ്പെടൂ. ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) 13 മുതൽ 18 വരെ യാത്രാമധ്യേ 45 മിനിറ്റ് പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.