+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷി​ൻ​ഡെ​യ്ക്ക് വാ​ളും പ​രി​ച​യും; ചി​ഹ്നം അ​നു​വ​ദി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യി​ലെ ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന് പാ​ർ​ട്ടി ചി​ഹ്നം അ​നു​വ​ദി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇരട്ട വാ​ളും പ​രി​ച​യു​മാ​ണ് മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​
ഷി​ൻ​ഡെ​യ്ക്ക് വാ​ളും പ​രി​ച​യും; ചി​ഹ്നം അ​നു​വ​ദി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന​യി​ലെ ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന് പാ​ർ​ട്ടി ചി​ഹ്നം അ​നു​വ​ദി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇരട്ട വാ​ളും പ​രി​ച​യു​മാ​ണ് മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്.

അ​ന്ധേ​രി ഈ​സ്റ്റി​ൽ അ​ടു​ത്തു ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷി​ൻ​ഡെ വി​ഭാ​ഗ​ത്തി​ന് പു​തി​യ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാം. എ​ന്നാ​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷി​ൻ​ഡെ വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്നി​ല്ല. സ​ഖ്യ​ക​ക്ഷി​യാ​യ ബി​ജെ​പി​യാ​ണ് മ​ത്സ​രി​ക്കു​ക.

ശി​വ​സേ​ന​യു​ടെ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന് പാ​ർ​ട്ടി ചി​ഹ്ന​മാ​യി ദീ​പ​ശി​ഖ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. ഷി​ൻ​ഡെ വി​ഭാ​ഗം മു​ൻ​പ് നി​ർ​ദേ​ശി​ച്ച ഗ​ദ, ത്രി​ശൂ​ലം എ​ന്നി​വ മ​ത ചി​ഹ്ന​ങ്ങ​ളാ​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ര​സി​ച്ചി​രു​ന്നു.
More in Latest News :