+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഏ​കീ​കൃ​ത ക​ള​ര്‍​കോ​ഡ്; സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഏ​കീ​കൃ​ത ക​ള​ര്‍​കോ​ഡ് ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. ക​ള​ര്‍​കോ​ഡ് ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ നി
ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഏ​കീ​കൃ​ത ക​ള​ര്‍​കോ​ഡ്; സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍
തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ഏ​കീ​കൃ​ത ക​ള​ര്‍​കോ​ഡ് ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. ക​ള​ര്‍​കോ​ഡ് ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് ത​ട​യു​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആന്‍റ​ണി രാ​ജു പ​റ​ഞ്ഞു.

ബ​സു​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം ഒ​റ്റ​ദി​വ​സം​കൊ​ണ്ട് പെ​യി​ന്‍റ് മാ​റ്റി​യ​ടി​ച്ച് ബ​സ് നി​ര​ത്തി​ലി​റ​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ബ​സു​ട​മ​ക​ള്‍ പ​റ​ഞ്ഞു.

ഇ​തി​നു വ​ലി​യൊ​രു തു​ക ചെ​ല​വാ​കും. അ​ടു​ത്ത ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​തു​വ​രെ സാ​വ​കാ​ശം വേ​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍ ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം മ​ന്ത്രി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം.

ക​ള​ര്‍ കോ​ഡ് ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത് ത​ട​യു​മെ​ന്ന് ആ​ന്‍റ​ണി രാ​ജു തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ടൂ​റി​സ്റ്റ് ബ​സ് ഉ​ള്‍​പ്പെ​ടു​ന്ന കോ​ണ്‍​ട്രാ​ക്ട് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ള്‍ വെ​ള്ള നി​റ​ത്തി​ല്‍ വ​യ​ല​റ്റ് ലൈ​ന്‍ ബോ​ര്‍​ഡ​ര്‍ ആ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്. ഏ​കീ​കൃ​ത ക​ള​ര്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കാ​ന്‍ നേ​ര​ത്തെ ഡി​സം​ബ​ര്‍ വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ന്നു മു​ത​ല്‍ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
More in Latest News :