+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റി​ട്ടും ദൗ​ത്യം തു​ട​ര്‍​ന്ന് സൈ​ന്യ​ത്തി​ലെ നാ​യ

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് സൈ​ന്യ​ത്തി​ലെ നാ​യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച "സൂം' ​എ​ന്ന നാ​യ​യെ സൈ​ന്യ​ത്തി​ന്‍റെ വ
കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റി​ട്ടും ദൗ​ത്യം തു​ട​ര്‍​ന്ന് സൈ​ന്യ​ത്തി​ലെ നാ​യ
ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് സൈ​ന്യ​ത്തി​ലെ നാ​യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച "സൂം' ​എ​ന്ന നാ​യ​യെ സൈ​ന്യ​ത്തി​ന്‍റെ വെ​റ്റ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു.

ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച് അ​വ​രെ ആ​ക്ര​മി​ക്കു​ന്ന​തി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ നാ​യ​യാ​ണ് "സൂം'. ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ന​ന്ത്‌​നാ​ഗി​ലെ കൊ​ക്കെ​ര്‍​നാ​ഗി​ല്‍ ന​ട​ന്ന സൈ​നി​ക ഓ​പ്പ​റേ​ഷ​നി​ടെ​യാ​ണ് നായയ്ക്ക് ​വെടി​യേ​റ്റ​ത്.

ര​ണ്ടു​ത​വ​ണ വെ​ടി​യേ​റ്റി​ട്ടും ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ച് "സൂം' ​അ​വ​രെ ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടും ധീ​ര​സൈ​നി​ക​നാ​യ "സൂം' ​ത​ന്‍റെ ദൗ​ത്യം തു​ട​രു​ക​യാ​യി​രു​ന്നെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

പി​ന്നീ​ട് ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​ര​വ​ധി സൈ​നി​ക​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

തെ​ക്ക​ന്‍ കാ​ഷ്മീ​രി​ലെ നി​ര​വ​ധി സൈ​നി​ക ഓ​പ്പ​റേ​ഷ​നു​ക​ളി​ല്‍ സു​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യി​യാ​ണ് "സൂം'. ​പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പ്ര​തി​ബ​ദ്ധ​ത​യു​ള്ള നാ​യ​യാ​ണി​തെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.
More in Latest News :